---
title: "#ganja | 692 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വടകര സ്വദേശിയടക്കം രണ്ടുപേർ പി​ടി​യി​ൽ "
english_title: "#Twopeople #including #native #Vadakara #were #arrested #692grams #ganja #scooter"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175798/twopeople-including-native-vadakara-were-arrested-692grams-ganja- new"
published_at: "2024-01-10T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e3f6c30003_arrest.jpg"
keywords: []
---

# #ganja | 692 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വടകര സ്വദേശിയടക്കം രണ്ടുപേർ പി​ടി​യി​ൽ 

> **Lead Summary:** **വടകര: [ **സ്‌​കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 692 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വടകര സ്വദേശിയടക്കം രണ്ടുപേർ പി​ടി​യി​ൽ. തൊ​ണ്ട​ർ​നാ​ട് വാ​ളാം​തോ​ട് ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെയാണ് യുവാക്കൾ പിടിയിലായത്.

## Article Content

**വടകര: [ **സ്‌​കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 692 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വടകര സ്വദേശിയടക്കം രണ്ടുപേർ പി​ടി​യി​ൽ. തൊ​ണ്ട​ർ​നാ​ട് വാ​ളാം​തോ​ട് ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെയാണ് യുവാക്കൾ പിടിയിലായത്.

വ​ട​ക​ര ക​ഴ​ക​പ്പു​ര​യി​ൽ സ​ച്ചു പ​വി​ത്ര​ൻ (24), പേ​രാ​മ്പ്ര ന​മ്പ്ര​ത്തു​മ്മ​ൽ ജി​തി​ൻ (27) എന്നിവരെയാണ് തൊ​ണ്ട​ർ​നാ​ട് പൊ​ലീ​സും ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കെ.​എ​ൽ. 56 ഡ​ബ്ല്യു 7991 ന​മ്പ​ർ സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എ​സ്.​ഐ കെ. ​മൊ​യ്തു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി.​പി. റി​യാ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി.​എ​സ്. അ​ജേ​ഷ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175798/twopeople-including-native-vadakara-were-arrested-692grams-ganja- new)